ലഹരി വിരുദ്ധ സന്ദേശവുമായി എടരിക്കോട് സർവീസ് സഹകരണ ബാങ്ക് ചെനക്കൽ ബ്രാഞ്ച്

എടരിക്കോട്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എടരിക്കോട് സർവീസ് സഹകരണ ബാങ്ക് ചെനക്കൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. 'ലഹരിക്ക് നോ പറയാം' എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിച്ച പരിപാടിയിൽ ലഘുലേഖ വിതരണവും നടന്നു.

ചെനക്കൽ ബ്രാഞ്ച് മാനേജർ നൗഷാദ് പി. പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ലഹരിയുടെ വിപത്തുകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ബാങ്ക് ജീവനക്കാർ ചേർന്ന് ബ്രാഞ്ചിന് മുൻപിലും പരിസരങ്ങളിലും ലഘുലേഖകൾ വിതരണം ചെയ്തു. തുടർന്ന് ബാങ്ക് ഓഫീസിൽ നടന്ന ചടങ്ങിൽ ജീവനക്കാർ ഒന്നടങ്കം ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി.

ചടങ്ങുകൾക്ക് രാജി, ഷറഫു, മഹ്‌റൂഫ്, സുനിത, എം. സിറാജ്, പ്രകാശൻ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}