ട്രെയിൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരൻ ഫൈസാൻ വിടവാങ്ങി

കോഴിക്കോട്: കണ്ണൻഞ്ചേരിയിൽ ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടുവയസ്സുകാരൻ മരിച്ചു.

 കുഞ്ഞീരിയമ്പലത്ത്  അഹമ്മദ് കോയയുടെയും (ദമാം) ആയിരാണം വീട്ടിൽ സമീനയുടെയും മകൻ വെസ്റ്റ് കണ്ണഞ്ചേരി റെയിലിന് പടിഞ്ഞാറ് വശം "മുബസ്സാന"യിൽ (ആയിരാണം വീട്ടിൽ) ഫൈസാൻ (8) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. യശ്വന്ത്പൂരിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന യശ്വന്ത്പൂർ - കണ്ണൂർ എക്സ്പ്രസ്സ് (നമ്പർ 16527) ആണ് കുട്ടിയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഫൈസാന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

അപകടം നടന്നയുടൻ തന്നെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ഫൈസാനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അടിയന്തര ശസ്ത്രക്രിയ ഉൾപ്പെടെയുള്ള തീവ്രപരിചരണ ചികിത്സകൾ നൽകി വരികയുമായിരുന്നു. എന്നാൽ ഇന്ന് ആരോഗ്യനില വഷളാവുകയും ജീവൻ രക്ഷിക്കാൻ സാധിക്കാതെ വരികയുമായിരുന്നു.
 
പരപ്പിൽ എം എം എൽ പി 3-ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: ഫർഹാദ് അഹ്‌മദ്‌, മറിയം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}