എ.ആർ. നഗർ സ്കൂളിൽ ലഹരിവിരുദ്ധ ദിനം ആചരിച്ചു

എ.ആർ. നഗർ: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് അബ്ദുറഹിമാൻ നഗർ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്‌മാസ്റ്റർ നാസർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ലഹരി വിരുദ്ധ ക്ലബ്ബ്, ജെ.ആർ.സി (JRC), സ്കൗട്ട് & ഗൈഡ്സ് എന്നിവയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ ഹംസ ലഹരി വിരുദ്ധ സന്ദേശം നൽകി. വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ പ്രതിജ്ഞാ ചടങ്ങും, ലഹരിക്കെതിരെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടുള്ള 'കയ്യൊപ്പ്' പരിപാടിയും സംഘടിപ്പിച്ചു.

ചടങ്ങിൽ ഷാഫി പുല്ലിശേരി, റഹീല, ജ്യോതിർമയീ, ജാഷിർ, സൂര്യ, ഇർഫാൻ, രശ്മി തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}