ലഹരിവിരുദ്ധ സന്ദേശവുമായി 'പ്രതിബിംബം': കിളിനക്കോട് സ്കൂളിൽ ക്യാമ്പയിൻ

വേങ്ങര: ലഹരിക്കെതിരെ വിദ്യാർത്ഥികളിൽ ബോധവൽക്കരണം ലക്ഷ്യമിട്ട് എം.എച്ച്.എം.എ യു.പി സ്കൂൾ കിളിനക്കോട് വിപുലമായ ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി മലപ്പുറം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഷൈലേഷ് മൊറയൂർ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് നയിച്ചു.

സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി വാർഡ് മെമ്പർ ലത്തീഫ് മങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മുഹമ്മദ് ബഷീർ പുലിക്കോടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.കെ. സന്തോഷ് കുമാർ മാസ്റ്റർ സ്വാഗതവും, ഹെഡ്മാസ്റ്റർ കെ.സി. കൃപരാജ് ആശംസയും അർപ്പിച്ചു.

പരിപാടിയുടെ ഏറ്റവും വലിയ ആകർഷണമായിരുന്നു രാജേഷ് കൊല്ലത്ത് സംവിധാനം ചെയ്ത് വിദ്യാർത്ഥികൾ തന്നെ അവതരിപ്പിച്ച 'പ്രതിബിംബം' എന്ന ലഹരി വിരുദ്ധ നാടകം. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് നാടകം കൃത്യമായ സന്ദേശം പകർന്നു. കൂടാതെ, ലഹരി വിരുദ്ധ റാലി, പ്ലക്കാർഡ് നിർമ്മാണം, മുദ്രാവാക്യ രചന തുടങ്ങി വിവിധങ്ങളായ പരിപാടികൾ സ്കൂളിൽ നടന്നു. എസ്.ആർ.ജി കൺവീനർ കെ. സ്നേഹ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}