മഴക്കെടുതി: വേങ്ങര പതിനെട്ടാം വാർഡിൽ ദുരിതാശ്വാസ സമിതി രൂപീകരിച്ചു

വേങ്ങര: കനത്ത മഴയെത്തുടർന്ന് വേങ്ങര പതിനെട്ടാം വാർഡിലുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനായി മുസ്‌ലിം ലീഗ് വാർഡ് എക്സിക്യൂട്ടീവ് യോഗം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തീരുമാനിച്ചു. മഴക്കെടുതിയിൽ തകർന്ന വീടുകൾ, കിണറുകൾ എന്നിവയുടെ പുനർനിർമ്മാണത്തിന് ആവശ്യമായ സഹായങ്ങൾ സമിതി ഉറപ്പുവരുത്തും.

വാർഡ് എക്സിക്യൂട്ടീവ് യോഗത്തിൽ പി.കെ. ഉസ്മാൻ ഹാജി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സക്കീന അബ്ദുൽ കരീം യോഗം ഉദ്ഘാടനം ചെയ്തു. യു. ഹമീദലി മാസ്റ്റർ, തുമ്പിൽ അലവിക്കുട്ടി, പി. അബ്ദുൽ റസാഖ്, യൂസഫലി വി., വി.കെ. അബ്ദുൽ വഹാബ്, ടി. കുഞ്ഞവറാൻ തുടങ്ങിയവർ സംസാരിച്ചു.

ദുരിതാശ്വാസ സമിതി ഭാരവാഹികൾ:
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വി.കെ. അബ്ദുൽ ഗഫൂറിനെ ചെയർമാനായി തിരഞ്ഞെടുത്തു. യു. ഹമീദലി മാസ്റ്റർ, പി. അബ്ദുൽ റസാഖ്, മടപ്പള്ളി ഹാരിസ് ഹുദവി, യൂസഫലി വലിയോറ, റഫീഖ് ടി., ടി. അബ്ദുസമദ്, കരുവാരക്കൽ മുസ്തഫ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

ചടങ്ങിൽ തുമ്പിൽ അലവിക്കുട്ടി സ്വാഗതവും, പാറക്കൽ അബ്ദുറസാഖ് നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}