ഊരകം കല്ലേങ്ങൽപ്പടി അങ്കണവാടിയിൽ പൾസ് പോളിയോ വിതരണത്തിന് തുടക്കമായി

ഊരകം: ഊരകം കല്ലേങ്ങൽപ്പടി അങ്കണവാടിയിൽ സംഘടിപ്പിച്ച പൾസ് പോളിയോ വിതരണ പരിപാടിയുടെ ഉദ്ഘാടനം ഊരകം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൻസൂർ തമ്മഞ്ചേരി നിർവഹിച്ചു.

ചടങ്ങിൽ എ.എൽ.എം.സി വൈസ് പ്രസിഡന്റ് ജലീൽ കല്ലേങ്ങൽപ്പടി, കമ്മിറ്റി അംഗം ജാഫർ എ.പി., അങ്കണവാടി വർക്കർ മാലതി സി. എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ നിരവധി കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}