സ്കൂളുകളിൽ സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് നിരോധനം; 'ലിപ്സ്റ്റിക് ഫ്രീ' ക്യാമ്പസുകളായി വിദ്യാലയങ്ങൾ

സ്കൂളുകൾ 'ലിപ്സ്റ്റിക് ഫ്രീ ക്യാമ്പസ്' ആകുന്നു
​കുട്ടികളിലെ അപകടകരമായ സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗം തടയുന്നതിനായി വിപുലമായ ബോധവൽക്കരണ പ്രചാരണവുമായി ശിശുക്ഷേമ സമിതി രംഗത്ത്.

ലിപ്സ്റ്റിക്, ഐലൈനർ, ഫേസ് ക്രീമുകൾ തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന മെർക്കുറി, കാഡ്മിയം തുടങ്ങിയ മാരക രാസവസ്തുക്കൾ കുട്ടികളുടെ ചർമ്മത്തെയും ആന്തരിക അവയവങ്ങളെയും ദോഷകരമായി ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ കുട്ടികളിൽ കുടൽ ക്യാൻസർ ബാധ നിരക്ക് വർദ്ധിക്കുന്നതായി തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ (RCC) അടുത്തിടെ പുറത്തുവിട്ട പഠന റിപ്പോർട്ടാണ് ഇത്തരമൊരു അടിയന്തര നടപടിക്ക് കാരണമായത്. സ്കൂൾ ഇടവേളകളിൽ കുട്ടികൾ അമിതമായി ഇവ ഉപയോഗിക്കുന്നത് അലർജി, ഹോർമോൺ വ്യതിയാനങ്ങൾ, വളർച്ചാ വൈകല്യങ്ങൾ, ക്യാൻസർ എന്നിവയ്ക്ക് കാരണമാകുന്നു എന്ന് കണ്ടെത്തിയതിനെത്തുടർന്ന് വിദ്യാലയങ്ങളിൽ ഇവ പൂർണ്ണമായും നിരോധിക്കാനാണ് തീരുമാനം.

ഈ ലക്ഷ്യം കൈവരിക്കുന്ന വിദ്യാലയങ്ങളെ 'ലിപ്സ്റ്റിക് ഫ്രീ ക്യാമ്പസ്' ആയി പ്രഖ്യാപിക്കും. സ്കൂളുകൾക്ക് പുറമെ രക്ഷിതാക്കൾ, റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ എന്നിവ കേന്ദ്രീകരിച്ചും ഇതിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}