വാഹനാപകടം: ചികിത്സയിലായിരുന്ന വേങ്ങര അൽ സലാമ ആശുപത്രി സൈക്കോളജിസ്റ്റ് മുനവ്വിർ ടി.കെ അന്തരിച്ചു

വേങ്ങര: റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. വാഴക്കാട് നൂഞ്ഞിക്കര സ്വദേശി തെക്കേക്കണ്ടി മുനവ്വിർ ടി.കെ (26) ആണ് അന്തരിച്ചത്. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

വേങ്ങര അൽ സലാമ ആശുപത്രിയിൽ സൈക്കോളജിസ്റ്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു മുനവ്വിർ. സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം, നൂഞ്ഞിക്കര ശാഖ എം.എസ്.എഫ്, യൂത്ത് ലീഗ്, എസ്.കെ.എസ്.എസ്.എഫ് എന്നീ സംഘടനകളുടെ സജീവ ഭാരവാഹി കൂടിയായിരുന്നു.

തെക്കേക്കണ്ടി ടി.കെ. മുഹമ്മദ് മൗലവിയുടെയും റസിയ അരയങ്കോടിന്റെയും മകനാണ്. പാലാഴി സ്വദേശിനി സിൻഫിദയാണ് ഭാര്യ. റബീഹ് ടി.കെ. (ഖത്തർ), റഹീസ് ടി.കെ. (അധ്യാപകൻ), റിസ്‌ല എന്നിവരാണ് സഹോദരങ്ങൾ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}