കനത്ത മഴ; വേങ്ങരയിൽ വീടിന്റെ മതിൽ തകർന്നു; വീട് ഭീഷണിയിൽ

വേങ്ങര: കനത്ത മഴയെത്തുടർന്ന് പരപ്പനങ്ങാടി - മഞ്ചേരി സംസ്ഥാന പാതയോരത്ത് വീടിന്റെ മതിൽ ഇടിഞ്ഞു വീണു. പാലശ്ശേരിമാട് ഇറക്കത്തിൽ താമസിക്കുന്ന വടക്കയിൽ അബ്ദുറഹ്മാന്റെ വീടിന്റെ മതിലാണ് റോഡിലേക്ക് തകർന്നു വീണത്.

മതിൽ തകർന്നതിനെത്തുടർന്ന് അബ്ദുറഹ്മാന്റെ വീട് ഇപ്പോൾ വലിയൊരു ഭീഷണിയിലാണെന്ന് വീട്ടുടമസ്ഥൻ പറഞ്ഞു. അപകടാവസ്ഥ കണക്കിലെടുത്ത് അടിയന്തര നടപടികൾ ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}