ഊരകം: കേരള മുസ്ലിം ജമാഅത്ത് വെങ്കുളം യൂണിറ്റ് കമ്മിറ്റി ഊരകം വെങ്കുളം എം.യു. ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അത്യാധുനിക രീതിയിലുള്ള വാട്ടർ കൂളർ സ്കൂളിന് സമർപ്പിച്ചു.
സ്കൂൾ കാമ്പസിൽ വെച്ച് നടന്ന പ്രൗഢമായ ചടങ്ങിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡൻറ് ഊരകം അബ്ദുറഹ്മാൻ സഖാഫി വാട്ടർ കൂളറിന്റെ കൈമാറ്റം നിർവ്വഹിച്ചു. കഠിനമായ ചൂടുകാലത്തും അല്ലാത്തപ്പോഴും വിദ്യാർത്ഥികൾക്ക് വിദ്യാലയ മുറ്റത്ത് വെച്ച് തന്നെ തണുത്തതും ശുദ്ധീകരിച്ചതുമായ ജലം ലഭ്യമാക്കാൻ ഈ സംവിധാനം ഏറെ ഉപകരിക്കും.
ചടങ്ങിൽ ഹെഡ്മാസ്റ്റർ ശിഹാബുദ്ദീൻ ബങ്കാളത്ത്, മാനേജർ അലിയാർ തങ്ങൾ, എസ് ജെ എം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ ബാഖവി, എസ് വൈ എസ് ജില്ല സെക്രട്ടറി ഇബ്രാഹിം ബാഖവി, മുനീർ ഇ പി ,ബിജു സി എം, റിയാസ് കെ , സുൽഫീക്കർ എം.പി, ശ്രീജ, സംബന്ധിച്ചു, സ്കൂളിനോടും വിദ്യാർത്ഥികളോടും കാണിച്ച ഈ സ്നേഹവായ്പിന് സ്കൂൾ അധികൃതരും അധ്യാപക രക്ഷാകർതൃ സമിതിയും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.