വായന ദിനം; അയല്‍കൂട്ട ഗ്രന്ഥാലയങ്ങളുമായി പുഴച്ചാല്‍ എല്‍ പി സ്‌കൂൾ

വേങ്ങര: വായന ദിനത്തില്‍ അയല്‍കൂട്ട ഗ്രന്ഥാലയവുമായി എ എല്‍ പി എസ് ഇരിങ്ങല്ലൂര്‍ പുഴച്ചാല്‍. സമീപ പ്രദേശത്തെ 10 വീടുകള്‍ കേന്ദ്രീകരിച്ചാണ് അയല്‍ കൂട്ട ഗ്രന്ഥാലയങ്ങള്‍ തുടങ്ങിയത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വായിക്കാവുന്ന പുസ്തകങ്ങളാണ് അയല്‍ കൂട്ട ഗ്രന്ഥാലയത്തില്‍ ലഭ്യമാക്കുന്നത്. അതത് പ്രദേശത്തെ ആളുകള്‍ക്ക് പുസ്തകം ലഭ്യമാക്കാന്‍ ഒരുക്കി വെച്ച വീട്ടിലെ രക്ഷിതാവ് തന്നെ ലൈബ്രറേയിനായി പ്രവര്‍ത്തിക്കും. പദ്ധതിയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ നസീമ സൈദുബിന്‍ നിര്‍വഹിച്ചു. പി ടി എ പ്രസിഡണ്ട് ടി മൊയ്തീന്‍ കുട്ടി അധ്യക്ഷനായി. മുന്‍ മെമ്പര്‍ ഇ കെ സൈതുബിന്‍ , പ്രധാനാധ്യാപകന്‍ ടി വി ചന്ദ്രശേഖരന്‍, എന്‍ ബുശ്റ, എസ് അനുപമ, സി രബീഷ്, ടി പി മുഹമ്മദ് ഷകീബ്, ടി മുംതാസ്, കെ താഹിറ, കെ പി ബിന്ദു നേതൃത്ത്വം നല്‍കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}