പ്രകൃതിയെ തൊട്ടറിഞ്ഞ് പരിസ്ഥിതി ദിനം: ഊരകം ജി.എൽ.പി സ്കൂളിൽ വിവിധ കർമ്മപദ്ധതികൾക്ക് തുടക്കം

വേങ്ങര: പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. ഊരകം പഞ്ചായത്ത് തല പരിസ്ഥിതി ദിനാഘോഷത്തിന്റെ ഉദ്ഘാടനം ഊരകം ജി.എൽ.പി സ്കൂളിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് സഫ്രീന അഷ്‌റഫ് നിർവഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി കൺവീനർ കെ. ഖദീജ അധ്യക്ഷത വഹിച്ച ചടങ്ങിൽ, വികസന സ്ഥിരം സമിതി അധ്യക്ഷൻ മൻസൂർ തൊമ്മഞ്ചേരി മുഖ്യാതിഥിയായി. സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചും പരിസ്ഥിതി ദിനത്തിന് തുടക്കം കുറിച്ചു. തുടർന്ന് നടന്ന പരിപാടിയിൽ ശശീന്ദ്രൻ എം സ്കൂളിലെ അടുക്കളത്തോട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

വിദ്യാലയത്തിന്റെ ശുചിത്വ പ്രവർത്തനങ്ങൾക്ക് പിന്തുണയേകിക്കൊണ്ട് ലെൻസ്ഫെഡ് വേങ്ങര ചാപ്റ്റർ സ്കൂളിലേക്ക് വേസ്റ്റ് ബിന്നുകൾ സമ്മാനമായി നൽകി. ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ സി.കെ അഷ്‌റഫ്, സെബി ഹുസൈൻ, ഷെക്കീല, ഷെറീന റിയാസ്, കൃഷി ഓഫീസർ ലീന പി, പി.ടി.എ പ്രസിഡന്റ് എൻ.പി മുനീർ, എം.ടി.എ പ്രസിഡന്റ് ബിന്ധ്യ കെ, ഷിബു കെ, സഹദ് വേങ്ങര തുടങ്ങിയവർ പങ്കെടുത്തു. സോണി തോമസ്, രജന കെ.പി, മുഹമ്മദ് നിബ്രാസ് പി.കെ, ഷഹാദത് എം.ടി, മുഹമ്മദ് അദ്നാൻ പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}