പാക്കടപ്പുറായയിൽ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു

വേങ്ങര: പാക്കടപ്പുറായയിൽ വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി മൂവ്മെന്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.

വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ബഷീർ പുല്ലമ്പലവൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രമുഖ മോട്ടിവേഷൻ സ്പീക്കർ ഡോ. വി.ടി. ഇക്ബാൽ വിദ്യാർത്ഥികൾക്കായി കരിയർ ഓറിയന്റേഷൻ ക്ലാസ് നയിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് പി.പി. കുഞ്ഞാലി മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി കുട്ടിമോൻ, സി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു.

ഫ്രറ്റേണിറ്റി വേങ്ങര മണ്ഡലം വൈസ് പ്രസിഡന്റ് പി.പി. നിഹാദ് സ്വാഗതവും പി.പി. ഫസൽ നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}