വേങ്ങര: ക്ഷേമ പെൻഷനുകൾക്ക് സമാനമായി കർഷകർക്കും പെൻഷൻ അനുവദിക്കണമെന്നും, ഇത് ഭാര്യാഭർത്താക്കന്മാർക്ക് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് സ്വതന്ത്ര കർഷക സംഘം വേങ്ങര മണ്ഡലം കമ്മിറ്റി മന്ത്രി കെ.എം. ഷാജിക്ക് നിവേദനം നൽകി.
കർഷകർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
സംഘടനയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പിടി മൊയ്തീൻ കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കറുമണ്ണിൽ അബ്ദുസ്സലാം, എം.കെ. മൂപ്പൻ, സി.കെ. മുഹമ്മദാജി, നാസർ കടമ്പോട്ട്, ചാലിൽ അലവി, ലത്തീഫ്, സി. അവറാൻ കുട്ടി, സഫിയ കുന്നുമ്മൽ, ഉമ്മു കുൽസു, പി. ബാഹുലേയൻ, ടി.പി. ഹമീദ് ഹാജി തുടങ്ങിയവർ സംസാരിച്ചു.