വേങ്ങര: വായന പക്ഷാചരണത്തിന്റെ ഭാഗമായി ഇരിങ്ങല്ലൂർ അമ്പലമാട് എ എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ അമ്പലമാട് വായനശാല സന്ദർശിച്ചു. കുട്ടികൾ വായന ശാല പ്രവർത്തകരുമായി സംവദിക്കുകയും വായശാലയിൽ റീഡിങ് ബ്ലാസ്റ്റ് ഒരുക്കുകയും ചെയ്തു. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. ഇ കെ റഷീദ്, എം അലവിക്കുട്ടി, നുസ്രത് ടീച്ചർ പ്രസംഗിച്ചു.
വായന ശാലക്ക് റീഡിങ് ബ്ലാസ്റ്റ് ഒരുക്കി വിദ്യാർത്ഥികൾ
admin