വെന്നിയൂർ: കാച്ചടി തേർക്കയം പാലത്തിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ അന്യസംസ്ഥാന തൊഴിലാളി ശക്തമായ ഒഴുക്കിൽപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.
അപകടം നടന്നയുടൻ പ്രദേശവാസികളും മൈത്രി ക്ലബ് ഭാരവാഹികളും KET പ്രവർത്തകരും സ്ഥലത്തെത്തി ഇദ്ദേഹത്തിന് ആവശ്യമായ സഹായങ്ങൾ നൽകി. സംഭവസമയത്ത് കാര്യമായ പരിക്കുകളോ ആരോഗ്യപ്രശ്നങ്ങളോ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും, വൈകുന്നേരത്തോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ വെന്നിയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിലാണ്.
ജാഗ്രതാ നിർദ്ദേശം: മഴക്കാലത്ത് പുഴകളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയരാനും ഒഴുക്ക് ശക്തമാകാനും സാധ്യതയുള്ളതിനാൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിക്കുന്നു. അപരിചിതമായ സ്ഥലങ്ങളിൽ കുളിക്കാനിറങ്ങുന്നത് ഒഴിവാക്കുക. ചെറിയ അശ്രദ്ധകൾ പോലും വലിയ അപകടങ്ങൾക്ക് വഴിവെച്ചേക്കാം.