കുറുക ഗവ. സ്കൂളിൽ അന്തർദേശീയ യോഗ ദിനം ആചരിച്ചു

ചിനക്കൽ: അന്തർദേശീയ യോഗ ദിനത്തോടനുബന്ധിച്ച് കുറുക്ക ഗവൺമെന്റ് സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് (JRC) യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക യോഗ പരിശീലന ക്യാമ്പ് ഒരുക്കി.

സ്കൂളിലെ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലുള്ള ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾ പരിശീലനത്തിൽ സജീവമായി പങ്കെടുത്തു. ഡയറ്റ് (DIET) ഫാക്കൽറ്റിയായ ഡോ. റമീസ് കെ. യോഗാഭ്യാസ മുറകൾക്ക് നേതൃത്വം നൽകി. ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തിൽ യോഗയുടെ പങ്ക് അദ്ദേഹം വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകി. ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തുന്നതിൽ ഇത്തരം പരിശീലനങ്ങൾ വലിയ പങ്കുവഹിക്കുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

പി.ടി.എ പ്രസിഡന്റ് ജലീൽ പൂക്കുത്ത് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് പ്രിയേഷ്, ജെ.ആർ.സി യൂണിറ്റ് ഭാരവാഹികളായ അനു, ഷെമീന, കായിക അധ്യാപകൻ അബൂബക്കർ സിദ്ദീഖ്, രജീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}