വേങ്ങര ടൗണിന്റെ സമഗ്ര വികസനത്തിനായി വ്യാപാരികളുടെ നിവേദനം

വേങ്ങര: വേങ്ങര ടൗണിന്റെ വികസനവും വ്യാപാരികളുടെ വിവിധ ആവശ്യങ്ങളും ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെയും (KHRA) നേതൃത്വത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. അബ്ദുൽ നാസറിന് (കുഞ്ഞുട്ടി) നിവേദനം സമർപ്പിച്ചു.

നഗരത്തിലെ ട്രാഫിക് കുരുക്കിന് ശാശ്വത പരിഹാരം കാണുക, ഫുഡ് സേഫ്റ്റി പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കുക, 'വേങ്ങര ക്ലീൻ സിറ്റി' പദ്ധതിയുടെ ഭാഗമായി മാലിന്യ നിർമാർജന സംവിധാനം ശക്തിപ്പെടുത്തുക തുടങ്ങിയ പ്രധാന വിഷയങ്ങൾ സംഘം പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി.

വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എം. കെ. സൈനുദ്ധീൻ ഹാജി, ജനറൽ സെക്രട്ടറി ശിവശങ്കരൻ നായർ, സീനിയർ വൈസ് പ്രസിഡന്റ് ടി. കെ. എം. കുഞ്ഞുട്ടി, കെ.എച്ച്.ആർ.എ വേങ്ങര ഏരിയ ജനറൽ സെക്രട്ടറി കുഞ്ഞാവ (അൽ അറബ് കുഴി മന്തി) എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു. ബാപ്പുട്ടി കൊളക്കാട്ടിൽ, അബ്ദുൽ മജീദ് മാസ്റ്റർ പറങ്ങോടത്ത്, ആഷിഖ് (വി.എം.സി ഹോസ്പിറ്റൽ പ്രതിനിധി) തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഉന്നയിച്ച വിഷയങ്ങൾ അതീവ ഗൗരവത്തോടെ കാണുന്നുവെന്നും, പരിഹരിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}