കണ്ണമംഗലം: കണ്ണമംഗലം പഞ്ചായത്ത് സി.ഡി.എസിന്റെ (CDS) നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ഓണക്കനി' പദ്ധതിയുടെ ഭാഗമായി, പടപ്പറമ്പ് എ.ഡി.എസ് (ADS) പരിധിയിലെ 'നന്മ' ജെ.എൽ.ജി (JLG) യൂണിറ്റിന്റെ പച്ചക്കറി തൈ നടീൽ ഉദ്ഘാടനം കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹുസൈൻ കാര്യവെട്ടത്ത് നിർവഹിച്ചു.
പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സൈദ് നെടുമ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് ഡിവിഷൻ മെമ്പർ കദീജ ചുക്കൻ, എം.ഇ കൺവീനർ ബേബി സജ്‌ന, സി.ഡി.എസ് അംഗങ്ങളായ ഖൈറുന്നീസ, സുചിത്ര, സി.ഡി.എസ് അക്കൗണ്ടന്റ് ശ്രീനി എന്നിവർ ആശംസകൾ അർപ്പിച്ചു.
സി.ഡി.എസ് വൈസ് ചെയർപേഴ്സൺ മുംതാസ് ടി.പി സ്വാഗതം പറഞ്ഞ ചടങ്ങിൽ, അഗ്രി സി.ആർ.പി (CRP) കുൽസു പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. എ.ഡി.എസ് ചെയർപേഴ്സൺ ഷമീമ നന്ദി പറഞ്ഞു. എ.ഡി.എസ് ഭാരവാഹികളും കുടുംബശ്രീ അയൽക്കൂട്ടം (NHG), ജെ.എൽ.ജി അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.