188-ാം മമ്പുറം ആണ്ടുനേർച്ച: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മമ്പുറം: 188-ാം മമ്പുറം ആണ്ടുനേർച്ചയുടെ സമാപന ദിവസമായ നാളെ (ജൂൺ 24, ബുധനാഴ്ച) മഖാം പരിസരത്ത് കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാവിലെ 07.00 മണി മുതൽ വൈകുന്നേരം 05.00 മണി വരെയാണ് ഗതാഗത നിയന്ത്രണം പ്രാബല്യത്തിൽ ഉണ്ടാവുക.

ഈ സമയപരിധിയിൽ മമ്പുറം പാലം വഴി മഖാമിലേക്കും തിരിച്ചുമുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.

⚠️യാത്രക്കാർ ശ്രദ്ധിക്കാൻ:
 
▪️മഖാമിലേക്ക് എത്തുന്നവർ നടപ്പാലം വഴിയോ പുതിയ പാലം വഴിയോ കാൽനടയായി മാത്രം പ്രവേശിക്കേണ്ടതാണ്.
 
▪️മഖാമിലേക്ക് വരുന്ന വാഹനങ്ങൾ ദേശീയപാതയിൽ നിന്ന് വി.കെ പടി വഴി ലിങ്ക് റോഡ് ഉപയോഗിക്കേണ്ടതാണ്.

ആണ്ടുനേർച്ചയുടെ സുഗമമായ നടത്തിപ്പിനായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് ബന്ധപ്പെട്ടവർ അഭ്യർത്ഥിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}