മമ്പുറം ആണ്ടുനേര്‍ച്ച: മതപ്രഭാഷണ പരമ്പര സമാപിച്ചു അന്നദാനം നാളെ

തിരൂരങ്ങാടി(മമ്പുറം): 188-ാം മമ്പുറം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ചുള്ള മതപ്രഭാഷണ പരമ്പര സമാപിച്ചു. മതപ്രഭാഷണ സദസ്സിന്റെ അവസാന ദിനമായ ഇന്നലെ, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഇ.കെ ഹസ്സന്‍ കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ് സ്വാഗതം ചെയ്തു. സൈനുല്‍ ആബിദ് ഹുദവി ചേകന്നൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. വി.പി കോയക്കുട്ടി തങ്ങള്‍ മമ്പുറം, എ.കെ മൊയ്ദീന്‍ കുട്ടി,  കാമ്പ്രത്ത് ബാവ ഹാജി, എം.സി ഹംസക്കുട്ടി ഹാജി കുണ്ടൂര്‍, ഗ്രാന്റ് കുഞ്ഞാലന്‍ ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.        
    ഇന്ന് രാത്രി നടക്കുന്ന മമ്പുറം തങ്ങള്‍ അനുസ്മരണവും ഹിഫ്ള് സനദ് ദാനവും പ്രാര്‍ത്ഥനാ സദസ്സും പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലവി മൗലദ്ദവീല ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജില്‍നിന്നു ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിളീങ്ങള്‍ക്കുള്ള സനദ് ദാനം ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി നിര്‍വഹിക്കും. പ്രാര്‍ഥനാ സദസ്സിന് പാണക്കാട് സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും.

      സമാപന ദിവസമായ നാളെ രാവിലെ എട്ട് മണി മുതല്‍ അന്നദാനം നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അഹ്‌മദ് ജിഫ്രി തങ്ങള്‍ അധ്യക്ഷനാവും. വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി  വിശിഷ്ടാതിഥിയാകും. ഉച്ചയ്ക്ക് ഒന്നരക്ക് സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിലുള്ള ഖത്മ് ദുആ സദസ്സോടെ ആണ്ടുനേര്‍ച്ചയ്ക്ക് പരിസമാപ്തിയാവും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}