കല്ലക്കയം - പുഴച്ചാൽ കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു

പറപ്പൂർ: പറപ്പൂർ ഗ്രാമപഞ്ചായത്തിലെ കല്ലക്കയം - പുഴച്ചാൽ കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് പറമ്പത്ത് നിർവഹിച്ചു. പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യമാണ് ഇതോടെ യാഥാർഥ്യമായത്.

ചടങ്ങിൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.പി. ഷാഹിദ അധ്യക്ഷത വഹിച്ചു. പൊതുപ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാസർ പറപ്പൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷംലത്ത് കവറൊടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വസന്ത ജയപ്രകാശ്, ജസീറ അനീസ്, രജ്ന റഹൂഫ്, സഫിയ എന്നിവർ സംസാരിച്ചു. കൂടാതെ മൂസ എടപ്പനാട്ട്, സി. അയമുദു മാസ്റ്റർ, സി.കെ. അഹമ്മദ് കുട്ടി മാസ്റ്റർ, വി. സലീമ ടീച്ചർ, പി.കെ. ഇബ്രാഹിം കുട്ടി, എം.കെ. മുഹമ്മദ്, കെ. ജയപ്രകാശ് തുടങ്ങിയവരും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.

റോഡ് ഗതാഗതയോഗ്യമായതോടെ പ്രദേശവാസികളുടെ യാത്രാദുരിതത്തിന് വലിയൊരു പരിഹാരമാണ് ഉണ്ടായിരിക്കുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}