കണ്ണമംഗലം: ഓണക്കാലത്ത് വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണമംഗലം സി.ഡി.എസിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ഓണക്കനി' പച്ചക്കറി കൃഷി പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി തൈ നടീൽ കർമ്മം കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ നിർവഹിച്ചു.
സി.ഡി.എസ് ചെയർപേഴ്സൺ അനില അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹുസൈൻ കാര്യവെട്ടത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നെടുമ്പള്ളി സൈതു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന അനൂപ്, വാർഡ് മെമ്പർ ഗൗരി എം.വി എന്നിവർ സംസാരിച്ചു.
ബ്ലോക്ക് കോ-ഓർഡിനേറ്റർ സൗമ്യ, സി.ഡി.എസ്-എം.ഇ കൺവീനർ ബേബി സജ്‌ന, സി.ഡി.എസ് അംഗങ്ങളായ നയന, കദീജ ചുക്കൻ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ സി.ഡി.എസ് വൈസ് ചെയർപേഴ്സൺ മുംതാസ് സ്വാഗതവും, അഗ്രി സി.ആർ.പി കുൽസു നന്ദിയും പറഞ്ഞു.
എം.ഇ.സി, ആർ.പിമാരായ ചൈതന്യ, ജലജ, രേഷ്മ, സി.ഡി.എസ് അക്കൗണ്ടന്റ് ശ്രീനി, സി. അനൂപ്, എ.ഡി.എസ് ചെയർപേഴ്സൺമാർ, ജെ.എൽ.ജി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.