കോഡൂർ ഒറ്റത്തറയിൽ നാട്ടു ദർസിന് തുടക്കമായി

കോഡൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെൻ്റിനറിയുടെ ഭാഗമായി ജനറൽ സെക്രട്ടറി ഗ്രാൻഥ് മുഫ്തി കാന്തപുരം എ.പി. അബൂബക്കൽ മുസ്‌ലിയാർ രചിച്ച "വജീസ്" എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി യൂണിറ്റുകളിൽ നടക്കുന്ന നാട്ടുദർസിന്  കോഡൂർ ഒറ്റത്തറയിൽ തുടക്കമായി. സുന്നി സെൻ്ററിൽ നടന്ന പരിപാടി സമസ്ത മലപ്പുറം ജില്ല മുശാവറ മെമ്പർ മുഹമ്മദ് അഹ്സനി കോഡൂർ ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ഈസ്റ്റ്  ജില്ല സെക്രട്ടറി പി.സുബൈർ അധ്യക്ഷത വഹിച്ചു.പി. സിദ്ദീഖ് നദ്‌വി ക്ലാസ്സെടുത്തു.പി. മുഹമ്മദ് മുസ്‌ലിയാർ, വി.ടി.അബ്ദുറഹ്‌മാൻ മുസ്‌ലിയാർ,പി.അബ്ദു റഹ്‌മാൻ മുസ്‌ലിയാർ, പി.പി.മുജീബ് റഹ്‌മാൻ, പി.കുഞ്ഞിമമ്മു സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}