അനുജന്റെ മയ്യത്ത് നിസ്കാരത്തിന് നേതൃത്വം നൽകുന്നതിനിടെ വിയോഗം: ജ്യേഷ്ഠനും വിട; നാടിനെ കണ്ണീരിലാഴ്ത്തി അന്ത്യം

മലപ്പുറം: അനുജന്റെ മയ്യത്ത് നിസ്കാരത്തിന് നേതൃത്വം നൽകുന്നതിനിടെ ജേഷ്ഠൻ പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു. മഞ്ചേരി ആനക്കയം പന്തല്ലൂർ മുടിക്കോട് സ്വദേശി മദാരിമേൽ വീട്ടിൽ ഹംസ ഫൈസി (59) ആണ് മരണപ്പെട്ടത്.

അരീക്കോട് കിഴുപറമ്പിലെ ലീവാഉൽ ഹുദാ കോളേജിലെ പ്രമുഖ മുദരിസ് ആയിരുന്നു ഇദ്ദേഹം. മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് സഹോദരങ്ങൾ മരണപ്പെട്ടത് നാടിനെയാകെ കടുത്ത സങ്കടത്തിലാഴ്ത്തി.

ഹംസ ഫൈസിയുടെ അനുജനും പ്രദേശത്തെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.എം. ഡെക്കറേഷൻ ഉടമയുമായ അലവിക്കുട്ടി എന്ന ബാപ്പുട്ടി (58) മരണപ്പെട്ടിരുന്നു. തുടർന്ന് മുടിക്കോട് ജുമാ മസ്ജിദിൽ അനുജൻ്റെ മയ്യത്ത് നമസ്ക്കാരത്തിന് ജേഷ്ഠനായഹംസഫൈസിനേതൃത്വം നൽകാൻ നിൽക്കുകയായിരുന്നു.
നിസ്കാരംആരംഭിക്കുന്നതിനിടെ ഇദ്ദേഹം അപ്രതീക്ഷിതമായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ മഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹോദരന്റെവിയോഗത്തിലുണ്ടായ കടുത്ത മാനസിക വിഷമമാവാം ഹൃദയാഘാതത്തിന് കാരണമായതെന്നാണ് കരുതുന്നത്. പരേതനായ മൊയ്തുവിന്റെ മകനാണ് ഹംസ ഫൈസി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}