ആന്ധ്രയിൽ വാഹനാപകടം: വേങ്ങര കൂരിയാട് പനംപുഴ സ്വദേശി റഷീദ് അന്തരിച്ചു

വേങ്ങര: ആന്ധ്രപ്രദേശിലുണ്ടായ വാഹനാപകടത്തിൽ വേങ്ങര കൂരിയാട് പനംപുഴ സ്വദേശി റഷീദ് (റഷീദ്‌ക്ക) അന്തരിച്ചു. ജോലി സംബന്ധമായ ആവശ്യത്തിനായി ആന്ധ്രയിലായിരുന്ന ഇദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു.

ദീർഘകാലം കൂരിയാട് ഓട്ടോ ഡ്രൈവറായി സേവനമനുഷ്ഠിച്ച റഷീദ്, പ്രദേശത്തെ സൗമ്യസാന്നിധ്യവും ഏവർക്കും പ്രിയങ്കരനുമായിരുന്നു. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം നാട്ടുകാർക്കും സുഹൃത്തുക്കൾക്കും വലിയൊരു ആഘാതമായിരിക്കുകയാണ്.

അപകടത്തിൽ മരണപ്പെട്ട റഷീദിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. തുടർനടപടികൾക്ക് ശേഷം കബറടക്കം നടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}