വേങ്ങരയിൽ ഹൃദയഭേദകമായ സംഭവം: സുഹൃത്തിന്റെ മയ്യിത്ത് കാണാനെത്തിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു

വേങ്ങര: ഊരകം.
സുഹൃത്തിന്റെ മരണ
വിവരമറിഞ്ഞ് മയ്യിത്ത്
സന്ദർശിക്കാനെത്തിയ വയോധികൻ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. വേങ്ങര ഊരകം കുന്നത്ത് സ്വദേശിപറമ്പിൽമൊയ്തീൻ (82) മരണപ്പെട്ട വിവരമറിഞ്ഞ് എത്തിയ വള്ളിക്കാടൻ (ചാലിൽ) അയമു ഹാജി (75) ആണ് കുഴഞ്ഞുവീണ് മരണമടഞ്ഞത്. 

നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ഇരട്ട വിയോഗത്തിന്റെ നൊമ്പരത്തിലാണ് പ്രദേശം. പറമ്പിൽ മൊയ്തീന്റെ ഖബറടക്ക ചടങ്ങുകൾക്കായി മയ്യിത്ത് പള്ളിയിലേക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പാണ് സുഹൃത്തായ അയമു ഹാജി വീട്ടിലെത്തിയത്. 

എന്നാൽ മയ്യിത്ത് കണ്ടതിന് പിന്നാലെ ഇദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏറെക്കാലത്തെ അടുത്ത സുഹൃത്തുക്കളായ ഇരുവർക്കും ഒടുവിൽ ഒരേ ദിവസം തന്നെയായിരുന്നു മരണവും സംഭവിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ അഞ്ചുപറമ്പ് പുലിക്കൽ പറമ്പ് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ വൻ ജനവലിയുടെ സാന്നിധ്യത്തിൽ ഇന്നലെ ഖബറടക്കി.

മരണപ്പെട്ട പറമ്പിൽ മൊയ്തീന്റെ ഭാര്യ കദിയാമു ആണ്. മക്കൾ: സുബൈർ,കുഞ്ഞിപ്പോക്കർ, അബ്ദുസ്സലാം, അമീർ, നൗഫൽ, നുസൈബ.

സി.പി.എം ഊരകം-കുന്നത്ത് ബ്രാഞ്ച് അംഗമാണ് അന്തരിച്ച വള്ളിക്കാടൻ അയമു ഹാജി. ഭാര്യ: ബിഷുമ്മ. മക്കൾ: അബ്ദുസ്സലാം, അബ്ദു സത്താർ, ഷംസു, ഷരീഫ്, സക്കീന, സുലൈഖ, ഖദീജ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}