ബലി പെരുന്നാൾ മെഹന്ദി മത്സരം: വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു

നെല്ലിപ്പറമ്പ്: ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി നെല്ലിപ്പറമ്പ് പത്താം വാർഡിൽ വനിതാ ലീഗിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഹന്ദി മത്സരം ശ്രദ്ധേയമായി. പെരുന്നാൾ ദിനത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ വാർഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ പങ്കെടുത്തു.

മത്സരത്തിൽ ഫാത്തിമ സെമിയ്യ ഒന്നാം സ്ഥാനവും, സിതാര പറവീൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. റിൻഷിദ, അൻഫിയ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. വിജയികൾക്കുള്ള സമ്മാനദാനം ചടങ്ങിൽ നിർവ്വഹിച്ചു. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും സംഘാടകർ പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു.

സമ്മാനദാന ചടങ്ങിൽ വാർഡ് മെമ്പർ ജംഷിയ ചീരങ്ങൻ, വടേരി കരീം, സൈദലവി മംഗലശ്ശേരി, വനിതാ പ്രവർത്തകരായ സൽമ, റംല കാപ്പൻ, റംലത്ത് സി.കെ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}