കാരുണ്യത്തിന്റെ കൈത്താങ്ങ്: കണ്ണമംഗലം പാലിയേറ്റീവിന് മെഡിക്കൽ ഉപകരണങ്ങൾ നൽകി വ്യാപാരികൾ

കണ്ണമംഗലം: സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കണ്ണമംഗലം പാലിയേറ്റീവ് കെയറിലേക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ കൈമാറി വ്യാപാരി വ്യവസായി ഏകോപന സമിതി അച്ചനമ്പലം യൂണിറ്റ് മാതൃകയായി.

നടന്ന ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി അച്ചനമ്പലം യൂണിറ്റ് പ്രസിഡൻ്റ് എം. അബ്‌ദുൽ മജീദ്, കണ്ണമംഗലം പാലിയേറ്റീവ് ചെയർമാൻ ഹസ്സൻ മാസ്റ്റർക്ക് ഉപകരണങ്ങൾ കൈമാറി. പാലിയേറ്റീവ് കെയർ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഏറെ ആശ്വാസകരമായ സഹായമാണ് വ്യാപാരികളുടെ ഭാഗത്തുനിന്നുണ്ടായത്.

ചടങ്ങിൽ വിവിധ രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിലെ ജനപ്രതിനിധികൾ, ഡോക്ടർമാർ, പൊതുപ്രവർത്തകർ, വ്യാപാരി പ്രതിനിധികൾ, പാലിയേറ്റീവ് കെയർ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}