വേങ്ങര: ലെൻസ്ഫെഡ് വേങ്ങര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുമായി കൂടിക്കാഴ്ച നടത്തി. വേങ്ങരയിലെത്തിയ മന്ത്രിയുമായി, വിവിധ സാമൂഹിക-സാംസ്കാരിക-പരിസ്ഥിതി വിഷയങ്ങൾക്കൊപ്പം കെ-സ്മാർട്ട് (K-SMART), കെട്ടിട നിർമ്മാണ ചട്ടങ്ങൾ (Building Rules) എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രതിനിധി സംഘം ചർച്ച ചെയ്തു.
ലെൻസ്ഫെഡിന്റെ നിലവിലെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും മന്ത്രിക്ക് മുന്നിൽ വിശദീകരിച്ച സംഘം, പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന വിവിധ പദ്ധതികൾക്ക് സർക്കാരിന്റെ പിന്തുണയും സഹകരണവും അഭ്യർത്ഥിച്ചു. സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളെ അഭിനന്ദിച്ച മന്ത്രി, ഭാവി പരിപാടികൾക്ക് എല്ലാവിധ ആശംസകളും നേർന്നു.
ഏരിയ കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.