കെ.എസ്.ടി.എ വേങ്ങര ഉപജില്ലാ അധ്യാപക ശിൽപശാല സംഘടിപ്പിച്ചു

വേങ്ങര: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) വേങ്ങര ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർക്കായി ശിൽപശാല സംഘടിപ്പിച്ചു. ക്ലാരി ജി.യു.പി സ്കൂളിൽ വെച്ച് നടന്ന ശിൽപശാല ജില്ലാ വൈസ് പ്രസിഡന്റ് പ്രഹ്ലാദ കുമാർ എം. ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടീവ് അംഗം സിയാദ് വി. മുഖ്യവിഷയാവതരണം നടത്തി. ഉപജില്ലാ പ്രസിഡന്റ് ഗംഗാധരൻ കെ.പി. അധ്യക്ഷത വഹിച്ച യോഗത്തിൽ ദിനേഷ് വി. സ്വാഗതം ആശംസിച്ചു. ശിൽപശാലയിൽ പങ്കെടുത്തവർക്ക് വിപിൻ കെ. നന്ദി രേഖപ്പെടുത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}