വായനാദിനം ആചരിച്ച് കിളിനക്കോട് എംഎച്ച്എംഎ യുപി സ്കൂൾ

വേങ്ങര: വായനയുടെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് കിളിനക്കോട് എംഎച്ച്എംഎ യുപി സ്കൂളിൽ വായനാദിനം സമുചിതമായി ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ നടന്ന പി.എൻ. പണിക്കർ അനുസ്മരണത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്.

വിദ്യാലയത്തിൽ വായനാ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രണ്ട് 'റീഡിങ് കോർണറുകൾ' ഒരുക്കി. ഇതിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ കെ.സി. കൃപരാജ് നിർവഹിച്ചു.

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് ഡിജിറ്റൽ ക്വിസ് മത്സരം നടന്നു. കൂടാതെ, വിവിധ ഭാഷാ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വായനാ മത്സരങ്ങൾ, പോസ്റ്റർ നിർമ്മാണം തുടങ്ങിയവയും നടന്നു. അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ പരിപാടികളിൽ ആവേശപൂർവം പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}