വലിയോറ: പോളിയോ ദിനാചരണത്തിന്റെ ഭാഗമായി വലിയോറ കുടുംബാരോഗ്യ കേന്ദ്രത്തിൽ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം സംഘടിപ്പിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ സബ്ന ഇബ്രാഹീം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ, പോളിയോ മുക്ത ഭാരതം എന്ന ലക്ഷ്യത്തിന് ഊന്നൽ നൽകി. ആശ വർക്കർ ബിന്ദു, അംഗൻവാടി വർക്കർ ബ്ലസി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. കുട്ടികൾക്ക് കൃത്യസമയത്ത് വാക്സിൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരോഗ്യ കേന്ദ്രം പൂർത്തിയാക്കി.