പറപ്പൂർ: കേരള സർവീസ് പെൻഷനേഴ്സ് ലീഗ് (കെ.എസ്.പി.എൽ) പറപ്പൂർ പഞ്ചായത്ത് കമ്മിറ്റിയുടെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി നിർവഹിച്ചു. ഹോപ്പ് ഫൗണ്ടേഷൻ പ്രസിഡന്റ് സി. അയമുദു മാസ്റ്റർക്ക് മെമ്പർഷിപ്പ് കാർഡ് നൽകിയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.
ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് സി. കെ. അഹമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.എസ്.പി.എൽ സംസ്ഥാന വൈസ് പ്രസിഡന്റ് ടി. മുഹമ്മദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. വി. സലീമ ടീച്ചർ, സി. കെ. മുഹമ്മദാലി മാസ്റ്റർ, എ. കെ. നാസർ മാസ്റ്റർ തുടങ്ങിയ ഭാരവാഹികൾ സംസാരിച്ചു.
പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ്, കെ. എം. കോയാമു, ടി. പി. അഷ്‌റഫ്, ഡോ. നെച്ചിക്കാട്ടിൽ മുഹമ്മദ്കുട്ടി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.