പറപ്പൂർ സെക്ടർ എസ്.എസ്.എഫ് സാഹിത്യോത്സവ്: ഉണ്ണിയാലുങ്ങൽ ചാമ്പ്യന്മാർ

പറപ്പൂർ: 'നൂറിലുറച്ച വേര്' എന്ന പ്രമേയത്തിൽ എസ്.എസ്.എഫ് പറപ്പൂർ സെക്ടർ സംഘടിപ്പിച്ച സാഹിത്യോത്സവ് ആവേശകരമായ സമാപനത്തിലേക്ക്. രണ്ട് ദിവസങ്ങളിലായി (മെയ് 30, 31) നടന്ന കലാമാമാങ്കത്തിൽ ഉണ്ണിയാലുങ്ങൽ യൂണിറ്റ് ഓവറോൾ ചാമ്പ്യന്മാരായി. ഇല്ലിപ്പിലാക്കൽ, ആലച്ചുള്ളി യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

വ്യക്തിഗത ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഉണ്ണിയാലുങ്ങൽ യൂണിറ്റിലെ അജ്ലാൻ സിദ്ധീഖ് മുസ്ലിയാർ 'സർഗപ്രതിഭ'യായും, ഇല്ലിപ്പിലാക്കൽ യൂണിറ്റിലെ ശമ്മാസ് 'കലാപ്രതിഭ'യായും തിരഞ്ഞെടുക്കപ്പെട്ടു.

സമാപന ചടങ്ങുകൾ ആത്മീയ ചൈതന്യത്തോടെ ആരംഭിച്ചു. അബൂബക്കർ അഹ്സനി പറപ്പൂർ പ്രാർത്ഥന നടത്തി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷഫീഖ് സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എസ്.വൈ.എസ് കോട്ടക്കൽ സോൺ സെക്രട്ടറി അബ്ദുറഹീം ആട്ടീരി അനുമോദന പ്രഭാഷണം നടത്തി.

എസ്.വൈ.എസ് പറപ്പൂർ സർക്കിൾ ജനറൽ സെക്രട്ടറി ഹുസൈൻ നുസ്രി, എസ്.എസ്.എഫ് വേങ്ങര ഡിവിഷൻ സെക്രട്ടറി സൽമാൻ ഇരിങ്ങല്ലൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കുഞ്ഞഹമ്മദ് ഹാജി, റഹീം സഖാഫി ഉണ്ണിയാലുങ്ങൽ എന്നിവരുൾപ്പെടെയുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}