കുറ്റൂർ കെ.എം.എച്ച്.എസ്.എസിൽ പരിസ്ഥിതി ദിനം വ്യത്യസ്തമായി ആഘോഷിച്ചു

വേങ്ങര: 'പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, കാലാവസ്ഥക്കായി, നമ്മുടെ ഭാവിക്കായി' എന്ന മുദ്രാവാക്യമുയർത്തി കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ്. സ്കൂളിൽ ലോക പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. പരിസ്ഥിതി അവബോധം ലക്ഷ്യമിട്ട് സ്കൂളിലും പരിസരത്തെ പ്രധാന കവലകളിലും സംഘടിപ്പിച്ച വിളംബര ജാഥ ശ്രദ്ധേയമായി.

എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ എന്നിവയുടെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകൾ സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്ത ജാഥ നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റി.

ദിനാചരണത്തിന്റെ ഭാഗമായി 'പരിസ്ഥിതി സംരക്ഷണം' വിഷയത്തിൽ നടന്ന പ്ലക്കാർഡ് നിർമ്മാണം, ഉപന്യാസ രചന, റീൽ നിർമ്മാണം തുടങ്ങിയ മത്സരങ്ങളിൽ മികവ് പുലർത്തിയ മിസ്ബ നഫീസ എ, അസ്വഹ് നഫീസ എ, ഇസ്ന ഫാത്തിമ കെ, ഇഷ ഫാത്തിമ കെ, അഖിൽ ജിത്ത് പി, ഫാത്തിമ ഹുദ പി.പി, റഷ റോസ്, മെഹ് ന കെ.വി, ദിയാന ഷബൂം, റിത്വിക് കെ എന്നിവരെ അനുമോദിച്ചു.

ചടങ്ങിൽ മുൻവർഷങ്ങളിൽ നട്ടുപിടിപ്പിച്ച വൃക്ഷതൈകളെ നിരീക്ഷിക്കുകയും അവയ്ക്ക് പരിപാലനം ഉറപ്പാക്കുകയും ചെയ്തു. കൂടാതെ, 'മാമ്പഴ ഓർമ്മകൾ' പങ്കുവെക്കുന്ന പ്രത്യേക സെഷനും നടന്നു.

സ്കൂൾ മാനേജർ കെ.പി ഹുസൈൻ ഹാജി വൃക്ഷത്തൈ നട്ട് പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എസ്.ഗീത അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എച്ച്.എം പി.എസ് സുജിത്ത് കുമാർ, സ്റ്റാഫ് സെക്രട്ടറി എ.കെ മഞ്ജുശ്രീ എന്നിവർ സംസാരിച്ചു. ഷൈജു കാക്കഞ്ചേരി, ജി ഗ്ലോറി, പി സംഗീത, പി.ടി ശരണ്യ, കെ.കെ സുഹറ, ജയമേരി, ആഷിക് ആൻറണി, പി സാന്ദ്ര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}