ജി.എച്ച്.എസ്. കുറുകയ്ക്ക് കൈത്താങ്ങായി കുവൈറ്റ് ചിനക്കൽ സാംസ്കാരിക വേദി

കുറുക: ജി.എച്ച്.എസ്. കുറുക സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി കുവൈറ്റ് ചിനക്കൽ സാംസ്കാരിക വേദി മൊബൈൽ ഫോണും സിം കാർഡും ഉപഹാരമായി നൽകി.

സ്കൂളിന് സ്വന്തമായി ഒരു ഫോണും നമ്പറും അത്യന്താപേക്ഷിതമാണെന്ന പിടിഎ പ്രസിഡന്റിന്റെ അഭ്യർത്ഥനയെ മാനിച്ചാണ് സാംസ്കാരിക വേദി സഹായവുമായി രംഗത്തെത്തിയത്. സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച്, സാംസ്കാരിക വേദി പ്രതിനിധി കോയ വേങ്ങര മൊബൈൽ ഫോണും സിം കാർഡും സ്കൂൾ പ്രധാന അധ്യാപിക സിന്ധു ടീച്ചർക്ക് കൈമാറി.

സ്കൂളിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഈ സഹായം ഉപകരിക്കുമെന്ന് പ്രധാന അധ്യാപികയും പിടിഎ ഭാരവാഹികളും അഭിപ്രായപ്പെട്ടു. ചടങ്ങിൽ പിടിഎ പ്രസിഡന്റ്, അധ്യാപകർ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}