വേങ്ങര: വേങ്ങര പാലിയേറ്റീവ് സെന്റർ പ്രഥമ വൈസ് പ്രസിഡന്റും വേങ്ങരയിലെ മത, രാഷ്ട്രീയ, സാംസ്‌കാരിക മേഖലയിൽ നിറസാന്നിധ്യവുമായിരുന്ന പരേതനായ കുണ്ടുപുഴക്കൽ കുഞ്ഞിച്ചിയെ വേങ്ങര പെയിൻ ആൻഡ് പാലിയേറ്റീവ് അനുസ്മരിച്ചു. വേങ്ങര പാലിയേറ്റീവ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഹംസ പുല്ലമ്പലവൻ അധ്യക്ഷത വഹിച്ചു.
മൊയ്‌ദീൻ തോട്ടശ്ശേരി,
പി അബ്ദുൽ അസീസ് ഹാജി, കെ. പി. ശങ്കരൻ മാസ്റ്റർ, അലവികുട്ടി കുറുക്കൻ, ടി. ടി അബ്ദുൽ ഗഫൂർ, പി. പി. കുഞ്ഞാലി മാസ്റ്റർ, യു സുലൈമാൻ മാസ്റ്റർ, ടി. ടി. നൂറുദ്ധീൻ, എം.കെ റസാഖ്, ബഷീർ പുല്ലമ്പലവൻ, മുഹമ്മദ് അലി ചാലിൽ, ഇ കെ കാദ ർ ബാബു, മുഹമ്മദ് മാളിയെക്കൽ, അഷ്‌റഫ് പാലേരീ, യുസുഫ് കുറ്റാളൂർി, ഖുബൈബ് എം തുടങ്ങിയവർ സംസാരിച്ചു.
സെക്രട്ടറി ടി, കെ അഹമ്മദ് ബാവ സ്വാഗതവും എം.പി അലവി നന്ദിയും പറഞ്ഞു.