സംസ്ഥാനതല അംഗീകാരത്തിളക്കത്തിൽ എളമ്പുലാശ്ശേരി എ.എൽ.പി സ്കൂൾ

തേഞ്ഞിപ്പലം: കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച 'ഹരിത വിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച എളമ്പുലാശ്ശേരി എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ ടി.വി ഇബ്രാഹിം എം.എൽ.എ വിതരണം ചെയ്തു. 
സംസ്ഥാനത്തെ ആയിരക്കണക്കിന് സ്കൂളുകളിൽ നിന്നും വിവിധ ഘട്ടങ്ങളിലായി നടന്ന പരിശോധനകൾക്കൊടുവിൽ തിരഞ്ഞെടുത്ത മികച്ച 85 സ്കൂളുകളിൽ ഒന്നായാണ് എളമ്പുലാശ്ശേരി എ.എൽ.പി സ്കൂൾ ഈ നേട്ടം കൈവരിച്ചത്. പഠനപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പരിസ്ഥിതി സംരക്ഷണം, കൃഷി, സാമൂഹ്യ സേവനം, ലഹരി വിരുദ്ധ ബോധവൽക്കരണം തുടങ്ങിയ മേഖലകളിൽ സ്കൂൾ നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് ഈ അംഗീകാരത്തിന് അർഹമാക്കിയത്.
ജനകീയ കൂട്ടായ്മയിലൂടെ വിദ്യാലയം നടപ്പിലാക്കുന്ന വൈവിധ്യമാർന്ന പദ്ധതികൾ മാതൃകാപരമാണെന്ന് സർട്ടിഫിക്കറ്റ് വിതരണം ചെയ്തുകൊണ്ട് എം.എൽ.എ പറഞ്ഞു. സ്കൂൾ വിദ്യാർത്ഥികളായ ഇസ മെഹറിൻ എം പി,ആരാധ്യ എം ,യാഷ്ലി പി,അദിവ് എ,തരുൺ പി കെ,ഫാത്തിമ ഹിബ പി ,മുഹമ്മദ് ഹസിം പി ,ഷാസിൽ ഷാൻ പി വി എന്നിവർ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.ചടങ്ങിൽ സ്കൂൾ മാനേജർ എം മോഹനകൃഷ്ണൻ ,
ഹെഡ് മിസ്ട്രസ് 
ഇ എൻ ശ്രീജ,കോർഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ പി ടി എ പ്രസിഡന്റ് 
ടി മുസ്തഫ ,മുൻ ഹെഡ് മിസ്ട്രസ് മാരായ പി എം ഷർമിള,കെ ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}