വേങ്ങര: ബാലവേല അവസാനിപ്പിക്കൂ, കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കൂ എന്ന സന്ദേശവുമായി ബാലവേല വിരുദ്ധ ദിനത്തിൽ കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ്.എസ് ആർട്സ് ക്ലബ്ബ് ഒരുക്കിയ നിശ്ചല ദൃശ്യം വേറിട്ട കാഴ്ചയായി.
പ്രധാനാധ്യാപിക എസ്.ഗീത ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഡെപ്യൂട്ടി എച്ച് എം പി.എസ് സുജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു.
കലാ അധ്യാപകൻ ഷൈജു കാക്കഞ്ചേരിയുടെ നേതൃത്വത്തിൽ പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച പ്രോപർട്ടികളുപയോഗിച്ച് ഒരുക്കിയ നിശ്ചല ദൃശ്യത്തിൽ ആദർശ്, മുഹമ്മദ് അജ്മൽ, പ്രജ്വൽ, ഭവ്യ, കീർത്തന, ആഗ്നേയ് തുടങ്ങിയ വിദ്യാർത്ഥികളും പങ്കെടുത്തു.