വേങ്ങര: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വേങ്ങര ഗ്രാമ പഞ്ചായത്തും ലെൻസ്ഫെഡ് വേങ്ങര ഏരിയയും സംയുക്തമായി സംഘടിപ്പിച്ച “പരിസ്ഥിതി സംരക്ഷണം: പൊതുജനങ്ങളുടെ പങ്കാളിത്തം” എന്ന വിഷയത്തെ ആസ്പദമാക്കിയ ഹരിതം–2026 പരിപാടി ശ്രദ്ധേയമായി.
ലെൻസ്ഫെഡ് വേങ്ങര ഏരിയ പ്രസിഡന്റ് ഇസ്മായിൽ കെ.സി.യുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി സഹീർ അബ്ബാസ് നടക്കൽ സ്വാഗതം പറഞ്ഞു. വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. നാസർ പരിപാടി ഉദ്ഘാടനം ചെയ്ത് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
വേങ്ങര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ചോലക്കൻ മുഖ്യാതിഥിയായി പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ബീന പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് നയിച്ചു.
വേങ്ങര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.കെ. നാസർ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മൊയ്തീൻ വി.ടി., മുഹമ്മദ് സാദിഖ് കോടിയാട്ട്, സബ്ന ഇബ്രാഹീം, ലെൻസ്ഫെഡ് ജില്ലാ ട്രഷറർ റിയാസലി പി.കെ., ലെൻസ്ഫെഡ് സംസ്ഥാന സമിതി അംഗം വി.കെ.എ. റസാഖ്, ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് പാണക്കാട് എന്നിവർ ആശംസകൾ നേർന്നു.
അനീസ് ടി.കെ. നന്ദി രേഖപ്പെടുത്തി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രമോഹനൻ, എം.പി. അഹമ്മദ്, സക്കീന ശംസുദ്ദീൻ, ഫസീല ഇർഷാദ്, മൈമൂന ,ഹനീഫ കെ, കുരിക്കൾ സ്മാരക പഞ്ചായത്ത് ലൈബ്രേറിയൻ നഫീസ കാരാടൻ, ലെൻസ്ഫെഡ് ഭാരവാഹികളായ ശംസുദ്ദീൻ ഇ.വി., സക്കീറലി എ., അസ്‌ലം, മുഹ്സിൻ എ.പി. എന്നിവർ സംസാരിച്ചു.
ലെൻസ്ഫെഡ് അംഗങ്ങൾ, ഹരിത കർമ്മസേന പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.