വേങ്ങര: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വേങ്ങര സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ പരിപാടി സംഘടിപ്പിച്ചു. ബാങ്ക് അങ്കണത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് എ.കെ. നാസർ നിർവ്വഹിച്ചു.
ബാങ്ക് വൈസ് പ്രസിഡന്റ് ഹാഷിം പട്ടാർകടവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെയും മരങ്ങൾ നട്ടുപിടിപ്പിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
കോയിസ്സൻ മായിൻ കുട്ടി, കെ. രാധാകൃഷ്ണൻ മാസ്റ്റർ, സത്യൻ, സുബൈദ കാരി, ജിഷ എ.വി., സുബൈദ കെ. തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. ബാങ്ക് സെക്രട്ടറി ഹമീദ് എം. ചടങ്ങിന് നന്ദി പറഞ്ഞു.