പ്രകൃതിയെ കാക്കാം, കരുതലോടെ മുന്നേറാം: വി. പി സിംഗ് ഫൗണ്ടേഷൻ പരിസ്ഥിതി ദിനാചരണം

മമ്പുറം: പ്രകൃതി സംരക്ഷണം ഓരോ വ്യക്തിയും തങ്ങളുടെ ഉത്തരവാദിത്തമായി ഏറ്റെടുക്കണമെന്നും, വർധിച്ചുവരുന്ന പാരിസ്ഥിതിക പ്രതിസന്ധികളെ നേരിടാൻ ലോകമെമ്പാടും കൂട്ടായ പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും വി. പി സിംഗ് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ ഷംസു വരമ്പനാലുങ്ങൽ അഭിപ്രായപ്പെട്ടു.

വി. പി സിംഗ് ഫൗണ്ടേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മമ്പുറത്ത് സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ വൃക്ഷത്തൈ നട്ടു കൊണ്ടാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ നൗഫൽ പി. പി, എം. വി കുഞ്ഞു തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}