പ്ലസ് ടു, വിഎച്ച്എസ്ഇ: മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിച്ചു

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 'വിജയഭേരി' വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് (Full A+) കരസ്ഥമാക്കിയ തിരൂർ, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലകളിലെ വിദ്യാർഥികളെ ആദരിച്ചു. കോട്ടക്കൽ പിഎം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി. സ്മിജി അധ്യക്ഷത വഹിച്ച ചടങ്ങിൽ, മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിക്കുന്നതിനായി വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. അസ്ലു, ജില്ലാ പഞ്ചായത്ത് അംഗം ഷാജി പാച്ചേനി, ആർഡിഡി ബിയാട്രിസ് മറിയ, വിജയഭേരി കോർഡിനേറ്റർ ടി. സലീം, ഹയർ സെക്കൻഡറി അസിസ്റ്റന്റ് കോർഡിനേറ്റർ ഇസ്ഹാഖ്, യൂണിവേഴ്സൽ ഡയറക്ടർ ഡോ. ഇർഷാദ്, റംല ടീച്ചർ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}