വേങ്ങര: വിസ്ഡം സ്റ്റുഡൻസ് വേങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന CRE ക്ലാസുകൾക്ക് തുടക്കമായി. വേങ്ങര നൗഫ ഹോസ്പിറ്റലിന് സമീപമുള്ള ദാറുൽ ഹിക്മ സലഫി കോംപ്ലക്സിൽ നടന്ന പരിപാടിയിൽ സെമസ്റ്റർ ഉദ്ഘാടനവും പാരന്റ്സ് മീറ്റിംഗും സംഘടിപ്പിച്ചു.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വേങ്ങര മണ്ഡലം പ്രസിഡന്റ് അബ്ദുല്ലത്തീഫ് കുറ്റൂർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ അഫീഫ് മദനി കളിയാട്ടമുക്ക് മുഖ്യപ്രഭാഷണം നടത്തി. ഇർഷാദ്, ഷക്കീബ് ചേറ്റിപ്പുറം, സാലിം കുറ്റൂർ എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികൾക്കായി നടത്തുന്ന ഈ ക്ലാസുകൾ എല്ലാ ഞായറാഴ്ചയും രാവിലെ 7 മണിക്ക് ദാറുൽ ഹിക്മ സലഫി കോംപ്ലക്സിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.