തിരൂരങ്ങാടി(മമ്പുറം): മമ്പുറം തങ്ങൾ ആത്മീയ പോരാട്ടത്തിന്റെ മഹനീയ മാതൃകയെന്ന് പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങൾ. 188-ാം മമ്പുറം ആണ്ടുനേർച്ചയോടനുബന്ധിച്ചു നടന്ന മതപ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനമായ ഇന്നലത്തെ പ്രഭാഷണ സദസ്സ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ. വിശ്വാസവും വിജ്ഞാനവും ധാർമികതയും സമരബോധവും സമന്വയിപ്പിച്ച അപൂർവ്വവ്യക്തിത്വമായിരുന്നു മമ്പുറം തങ്ങളെന്നും സമൂഹത്തെ അനീതിക്കെതിരിൽ ഉണർത്തുന്നതിലും മതത്തിന്റെ ചൈതന്യം, സുന്നി ആശയം എന്നിവ ജനകീയമാക്കുന്നതിലും തങ്ങൾ വലിയ പങ്കുവെച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മമ്പുറം തങ്ങൾ ആത്മീയ പോരാട്ടത്തിന്റെ മഹനീയ മാതൃക : സയ്യിദ് ബശീറലി ശിഹാബ് തങ്ങൾ
admin
Tags
Thirurangadi