ഊരകത്ത് വായനാദിനം ആഘോഷിച്ചു; 'തൂലിക' മാഗസിൻ പ്രകാശനം ചെയ്തു

ഊരകം: ഊരകം അത്താണിക്കുണ്ട് അങ്കണവാടിയും സാഗർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി വായനാദിനാചരണം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി പ്രദേശത്തെ വനിതകൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ നിരവധിപേർ പങ്കെടുത്തു.

മത്സരത്തിൽ സുപർണ്ണ എ.പി ഒന്നാം സ്ഥാനവും, അന്നത്ത് ഇ.കെ, വിനീഷ വേലായുധൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. വിജയികൾക്കുള്ള ഉപഹാരങ്ങൾ മൂന്നാം വാർഡ് മെമ്പർ അസൈനാർ എൻ.പി വിതരണം ചെയ്തു.

ചടങ്ങിൽ വെച്ച്, അമ്മമാരുടെ വായനാശീലവും സാഹിത്യാഭിരുചിയും വളർത്തുന്നതിനായി തയ്യാറാക്കിയ 'തൂലിക 2026' എന്ന കൈയ്യെഴുത്ത് മാസികയുടെ പ്രകാശനം വിനോദിനി ടീച്ചർ, വാർഡ് മെമ്പർക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.

സോഷ്യൽ കൗൺസിലർ ഫാഷിദ വലീദ് മുഖ്യാതിഥിയായി പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു. അങ്കണവാടി/ക്ലബ്ബ് അംഗങ്ങളായ അന്നത്ത് ഇ.കെ, കമലാവതി പി, ശാന്തി എൻ.പി, വൃന്ദ പി, റസീന എൻ.ടി, ശൈലജ കെ.പി എന്നിവരും ചടങ്ങിൽ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}