വേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ ചേറൂരിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം യു. സക്കീന ഉദ്ഘാടനം ചെയ്തു. എൽ. എസ്. എസ്, യു. എസ്. എസ്, എസ്. എസ്. എൽ. സി, പ്ലസ് റ്റു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ 140 വിദ്യാർഥികൾക്ക് മെമെന്റോ വിതരണം ചെയ്തു. വെൽഫെയർ പാർട്ടി കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ. കെ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി നാസർ കീഴ്പറമ്പ് അനുമോദന ഭാഷണം നിർവഹിച്ചു. സിജി കൗൺസിലർ ഫായിസ്, ഫ്രട്ടെണിറ്റി പ്രതിനിധി ജിഫിൽ, പാർട്ടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി. പി കുഞ്ഞാലി, എഞ്ചിനീയർ സുഹൈൽ കാപ്പൻ, പി. ഇ നൗഷാദ്, വിമൻസ് ജസ്റ്റിസ് മണ്ഡലം പ്രസിഡന്റ് മുബീന, ജില്ല കമ്മിറ്റി അംഗം ശാകിറ, മുഹമ്മദലി, കെ. പി. ഒ റസീന, അഷ്‌റഫ് ഊരകം, വി. പി വാസു, ടി. ടി നൂറുദ്ധീൻ, ഗഫൂർ ബാവ ചേറൂർ, കെ. പി സാഹിറ, സൈനബ പുളിയക്കോടൻ ബുഷ്‌റ പാറോൽ എന്നിവർ സംസാരിച്ചു. കുഞ്ഞിപ്പോക്കർ ഹാജി, പി. ഫൈസൽ, സത്താർ ചേറൂർ, അബൂബക്കർ എൻ. കെ, കരീം മുതുവിൽകുണ്ട്, ബഷീർ എൻ. കെ, അബൂബക്കർ, സാഹിയ, റാബിയ, സഫൂറത്ത് എന്നിവർ നേതൃത്വം നൽകി.
ചേറൂരിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ അനുമോദിച്ചു
admin
Tags
Kannamangalam