മാറാക്കര എ.യു.പി.എസിൽ ഗസൽ ഉർദു ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

കോട്ടക്കൽ:മാറാക്കര എ. യു.പി.സ്കൂളിൽ ഗസൽ ഉർദു ക്ലബ്ബിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എസ്.ലത നിർവ്വഹിച്ചു.എം.ടി.എ.പ്രസിഡണ്ട് ഫരീദ.കെ.പി അധ്യക്ഷത വഹിച്ചു. ഉർദു അധ്യാപകൻ മുജീബ് റഹ്‌മാൻ.പി.പി,സ്റ്റാഫ് സെക്രട്ടറി പി.എം.തമീം, നസീബ്.എ,സി.എം.നാരായണൻ, നാസിയ,നിതിൻ.എൻ സംസാരിച്ചു. 

ഉർദു കവി  എസ്.എം.സർവ്വറിൻ്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഫാത്തിമ റിദ.ഒ.പി,സഹൻ.പി,ഫൽഹ ഫാത്വിമ.കെ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.ഇവർക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}