വേങ്ങര ഗ്രാമ പഞ്ചായത്ത്: ഭിന്നശേഷി സർട്ടിഫിക്കറ്റ്, UDID കാർഡ് ലഭിക്കുന്നതിനായി പ്രത്യേക യോഗം ജൂൺ 3-ന്

വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷി കോൾ സെന്ററിലേക്ക് ലഭിച്ച പരാതികളുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ, പഞ്ചായത്തിലെ അർഹരായ മുഴുവൻ ഭിന്നശേഷിക്കാർക്കും UDID കാർഡും മെഡിക്കൽ സർട്ടിഫിക്കറ്റും ലഭ്യമാക്കുന്നതിനായി പഞ്ചായത്ത് ഭരണസമിതി പ്രത്യേക നടപടികൾ സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി ഭിന്നശേഷിക്കാർക്കും അവരുടെ രക്ഷിതാക്കൾക്കുമായി പ്രത്യേക യോഗം സംഘടിപ്പിക്കുന്നു.

ജൂൺ 3-ന് (നാളെ) ഉച്ചയ്ക്ക് 2.30-ന് വേങ്ങര ഗ്രാമ പഞ്ചായത്ത് ഓഫീസിലാണ് യോഗം നടക്കുന്നത്.

UDID കാർഡിന്റെയും ഭിന്നശേഷി മെഡിക്കൽ സർട്ടിഫിക്കറ്റിന്റെയും പ്രാധാന്യം, സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ, ഈ രേഖകൾ തയ്യാറാക്കുന്നതിന് ആവശ്യമായ രേഖകൾ തുടങ്ങിയ വിഷയങ്ങളിൽ യോഗത്തിൽ വിശദമായ ചർച്ച നടക്കും.

തുടർന്ന് അർഹരായവർക്കായി പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. ക്യാമ്പ് നടത്തുന്ന തീയതിയും മറ്റ് വിവരങ്ങളും യോഗത്തിൽ തീരുമാനിക്കും. പഞ്ചായത്തിലെ ഒരു ഭിന്നശേഷിക്കാരൻ പോലും സർട്ടിഫിക്കറ്റും കാർഡും ലഭിക്കാതെ പോകരുത് എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ഇത്തരമൊരു സംരംഭം നടപ്പിലാക്കുന്നത്.

അതുകൊണ്ട് തന്നെ അർഹരായ മുഴുവൻ ഭിന്നശേഷിക്കാരോ അല്ലെങ്കിൽ അവരുടെ രക്ഷിതാക്കളോ നിർബന്ധമായും ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. അബ്ദുൽ നാസർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}